Total Pageviews
Tuesday, September 13, 2016
Write-Up : So What Are You?
An elevator is probably one of the places where you are highly likely to encounter an interesting mix of otherwise normal people, who exhibit claustrophobia-induced behavioral anomalies. Next time when you are in one, closely (and discreetly!!) observe the Johns, Janes and Does who walk in and out, and you will know what I mean.
The Pillars, immediately turns around to face the door and then keeps looking up (or down depending on whichever direction the elevator is moving), just in case the entire mechanism may decide to standstill if they took their eyes off those imaginary treadles.
Then there are the Narcissists – men can’t stop preening their hair and women can’t stop pursing their lips - completely oblivious of their fellow travelers (like me) who are trying their best not to stare.
The Frequency Jammers, walks in shouting, keeps shouting and leaves shouting, unmindful to the poor little eardrums around them that are on the verge of rupture.
The Aristocrats have their eyes and fingers glued to their phones and treats you like the elevator lady - “5 please!!” – mostly no thank-you follows.
The Socializers give you direct eye contacts, polite smiles or good-day greetings – small gestures, but enough to make your day. Lifts my spirits if I am on my way to that meeting where there are 10 mouths - one talks and the rest yawns.
And then there is me, The Onlooker.
So what are you?
കഥ : ക്ഷതി
അവൾ ആ പുസ്തകം മടക്കി തന്നപ്പോൾ എനിക്ക് സങ്കടവും ദേഷ്യവുമൊക്കെ ഒരുമിച്ചു വന്നു. അതിന്റെ പുറംചട്ടയൊക്കെ കീറിയിരിക്കുന്നു. താളുകൾ മടങ്ങി , ആകെ മൊത്തമൊരു ക്ഷതം പറ്റിയ മട്ട്.
എന്റെ മുഖം മാറിയത് കണ്ടിട്ടാവും അവൾ ക്ഷമാപണം പോലെ പറഞ്ഞു , "എന്റെ അനിയത്തിക്കുട്ടിയുടെ പണിയാ. എന്താ ചെയ്യ്യ , കണ്ണൊന്നു തെറ്റിയാൽ മുറിയിൽ കയറി ഒക്കെ നശിപ്പിക്കും. സോറി. ഒന്നും തോന്നലെ".
ഈശ്വരാ , ഇതിപ്പോ ഞാൻ എങ്ങനെയാ അച്ചുമാമക്ക് തിരികേ കൊടുക്ക ?
"എം.ടി യുടെ കഥകൾ " മറിച്ചു നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അച്ചുമാമ തന്നെയാ പറഞ്ഞത് , "കൊണ്ടുപോയ്ക്കൊള്ളൂ , വായിച്ചിട്ട് തന്നാൽ മതി. ചുളിവുകൾ വരാണ്ട് നോക്കികൊള്ളൂട്ടോ ". സ്വന്തം മക്കളേക്കാൾ കൂടുതൽ അച്ചുമാമ തന്റെ പുസ്തകങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
അമ്മക്ക് അമ്പരപ്പായിരുന്നു , "അവനെന്തു പറ്റിയാവോ. അവന്റെ റൂമിന് ഒരു പേപ്പർ കഷണം കൂടി കൊടുക്കില്ല ആർക്കും. പണ്ട് ഞാൻ വായിക്കാനെടുത്ത ബുക്കിന്റെ പേജ് മടങ്ങിയെന്നു പറഞ്ഞു ആഭ്യന്തരകലാപം ഉണ്ടാക്കിയവനാ. അതിൽപിന്നെ അവന്റെ മുറിയിൽ കാലുകുത്താൻ എന്നെ സമ്മതിച്ചിട്ടില്ല."
അമ്മക്ക് അമ്പരപ്പായിരുന്നു , "അവനെന്തു പറ്റിയാവോ. അവന്റെ റൂമിന് ഒരു പേപ്പർ കഷണം കൂടി കൊടുക്കില്ല ആർക്കും. പണ്ട് ഞാൻ വായിക്കാനെടുത്ത ബുക്കിന്റെ പേജ് മടങ്ങിയെന്നു പറഞ്ഞു ആഭ്യന്തരകലാപം ഉണ്ടാക്കിയവനാ. അതിൽപിന്നെ അവന്റെ മുറിയിൽ കാലുകുത്താൻ എന്നെ സമ്മതിച്ചിട്ടില്ല."
ഈ അവസ്ഥയിൽ ഇത് തിരിച്ചു കൊടുക്കാൻ പറ്റില്ല. പോക്കറ്റ് മണിയിൽ നിന്നും മിച്ചം പിടിച്ചു പുതിയയൊരു കൊപ്പി വാങ്ങി കൊടുക്കാമെന്നു ഞാൻ നിശ്ചയിച്ചുറപ്പിച്ചു.
കൗമാരത്തിലെ ഒട്ടുമിക്ക പ്രതിജ്ഞകളും പോലെ ഇതും പക്ഷേ മറ്റുപല സ്വാര്ത്ഥ താല്പര്യങ്ങളുടെ കയറ്റുപായ്ക്കടിയിൽ എറിയപ്പെട്ടു.......മനഃപൂര്വ്വമല്ലാതെ.
പിന്നീട് പല തവണ അച്ചുമാമയെ കണ്ടപ്പോളൊക്കെ ഈ വിഷയം ഓർമ്മ വന്നങ്കിലും എന്റെ ജാള്യത ഞാൻ അത്രയൊന്നും ആത്മാർത്ഥമല്ലാത്ത കുശലം പറച്ചിലുകളിൽ മറച്ചുപിടിക്കാൻ ശ്രമിച്ചു. അച്ചുമാമാ പക്ഷേ ഒരിക്കൽ പോലും അതിനേ കുറിച്ചെന്നോട് ചോദിച്ചില്ല.
പഠിത്തം കഴിഞ്ഞു ജോലി നേടി മറ്റൊരു നഗരത്തിന്റെ തിരക്കുകളിൽ ചേക്കേറിയപ്പോൾ , ഞാൻ അച്ചുമാമയെ മറന്നു, വീട്ടിലെ അലമാരക്കുള്ളില്ലേ "എം.ടി" യെ മറന്നു, ബന്ധങ്ങളുടെ ഊഷ്മളതയും മറന്നു. പുതിയ ബന്ധങ്ങൾ. പുതിയ താല്പ്പര്യങ്ങൾ. പുതിയ അവലോകനങ്ങൾ.
വർഷങ്ങൾക്കിപ്പുറം പിന്നെ അച്ചുമാമയെ കാണുന്നത് എന്റെ വിവാഹത്തിന്റെ ഒരാഴ്ച മുമ്പാണ്. വീട്ടിൽ വന്ന് എന്റെ തലയിൽ കൈവെച്ചനുഗ്രഹിച്ചിട്ട് കൈയിൽ ഒരു കവറും തന്നു . "കല്യാണത്തിന് ഞാൻ വരുന്നില്ല കുട്ടീ.....വയ്യ ......ഒരുപാട് നേരമൊന്നും ഇരിക്കാൻ."
ഗുരുവായൂർ ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ മാമനും മാമിയും സഞ്ചരിച്ചിരുന്ന കാർ ഒരു കലിങ്കിൽ തട്ടി മറിഞ്ഞിരുന്നു. കുടലിൽ വീണ കുരുക്ക് മാറ്റാനായി ചെയ്ത ഓപ്പറേഷന്റെ സമയത്താണ് വൻകുടലിൽ ഒളിച്ചിരുന്ന മരണദൂതനെ ഡോക്ടർമാർ കാണുന്നത്.
പിന്നെയും ഒന്നരവർഷം കഴിഞ്ഞാണ് ഞങ്ങൾ വീണ്ടും കാണുന്നത് - ഭർതൃഗൃഹത്തിലേക്കു പോകുന്നതിന് മുമ്പ് എന്റെ മൂന്ന് മാസം പ്രായമുള്ള മോളെ അച്ചുമാമയെ കാണിക്കാൻ കൊണ്ടുപോയപ്പോൾ .
ഒരുങ്ങുമ്പോൾ അമ്മ പറഞ്ഞു , "അവനെ കാണുമ്പോൾ മുഖത്തു ഭാവമാറ്റമൊന്നും വരാതെ നോക്കണേ മോളേ. അവന് സങ്കടമാകും. അവൻ ഒരുപാട് മാറിയിരിക്കുന്നു...."
അമ്മയുടെ മുന്നറിയിപ്പുണ്ടായിട്ടും എനിക്ക് ഒത്തിരി പണിപ്പെടേണ്ടിവന്നു സ്വാഭാവികമായി പെരുമാറാൻ. എനിക്ക് പരിചയമുള്ള അച്ചുമാമയുടേതായി ആ ശബ്ദം മാത്രമേ ബാക്കിയുണ്ടായിരുന്നോള്ളൂ. ബാക്കിയൊക്കെ ജീവകോശങ്ങളുടെ അനുസരണകേടിൽ എവിടെയോ ഒലിച്ചുപോയിരുന്നു.
യാത്രപറഞ്ഞിറങ്ങുമ്പോൾ ഇനിയൊരു കൂടികാഴ്ച്ചയുണ്ടാവില്ലെന്ന് എനിക്ക് അറിയാമായിരുന്നിരിക്കണം. പെട്ടന്ന് ആ പുസ്തകമെനിക്ക് ഓർമ്മ വന്നു. ഞാൻ തിരിഞ്ഞു നോക്കി......കൈവീശി കാണിക്കുന്ന അച്ചുമാമയുടെ രൂപം ഇന്നും മനസ്സിൽ മായാതെയുണ്ട്. സാരമില്ലെന്ന് ആ മിഴികൾ പറഞ്ഞുവോ? നിറഞ്ഞ കണ്ണുകൾ തുളുമ്പിയൊഴുകിയപ്പോൾ കുറ്റവിമുക്തിയുടെ തണുപ്പറിഞ്ഞത് പോലെ.
ഇന്നും കീറിപ്പറിഞ്ഞ പുറംചട്ടയുമായി "എം.ടി " എന്റെ അലമാരക്കുള്ളിൽ എവിടെയോ ഉണ്ട്.........നാഥനില്ലാതെ.
കഥ : പ്രഹേളിക
അന്നൊരു തിങ്കളാഴ്ചയായിരുന്നു. ജയിലിനുള്ളിൽ എന്ത് തിങ്കൾ , എന്ത് വെള്ളി. ഒരു ദിവസം, അത്രതന്നെ.
എന്നാൽ തിങ്കളാഴ്ചകളിലാണ് കത്തുകൾ വരുന്നത്. പുറത്തുള്ളവർ അകത്തുള്ളവർക്കു അയക്കുന്ന സന്ദേശങ്ങൾ. അപ്പുറത്തുനിന്ന് ഇപ്പുറത്തേക്കുള്ള നൂൽപാലം.
പരിഭവങ്ങൾ, പരാതികൾ, സങ്കടങ്ങൾ കൂടാതെ സ്നേഹം, പ്രേമം, വെറുപ്പ് , ദേഷ്യം എന്നിങ്ങനെയുള്ള വികാരതീവ്രതകളുടെ മാറാപ്പാണ് ഓരോ കത്തും. അത് പൊട്ടിച്ചു വായിക്കുന്നവരുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുംവരെ മൂർച്ചയേറിയ അക്ഷരശരങ്ങൾ അതിനുള്ളിൽ വെളിച്ചപ്പാട് തുള്ളും. മടുപ്പിന്റെ മണമാണ് അവക്കൊക്കെ.
കത്തുകളുടെ വിതരണജോലി എന്റേതാണ്. ഇഷ്ട്ടത്തോട് കൂടി ചെയ്യുന്ന ചുരുക്കം ചിലകാര്യങ്ങളിൽ ഒന്ന്. കത്തുകൾ കൈപ്പറ്റുമ്പോൾ ഓരോരുത്തരുടെയും മുഖങ്ങളിൽ മിന്നിമറയുന്ന ഭാവവൈവിധ്യങ്ങൾ എന്നിൽ തെല്ലൊന്നുമല്ല കൗതുകം ജനിപ്പിക്കുന്നത്. കൈപ്പറ്റുമ്പോളും വായിച്ചുകഴിയുമ്പോളുമുള്ള വികാരവേലിയേറ്റങ്ങൾ വിശകലനം ചെയ്യുക എന്റെ പ്രിയ വിനോദമായിരുന്നു.
രാധേച്ചി കത്തുകൾ തുറക്കാറേയില്ല, എല്ലാം ഭദ്രമായി തലയണയുറക്കുള്ളിൽ സൂക്ഷിച്ചുവെക്കും. രാത്രി മുഴുവൻ അവയുടെ അടക്കം പറച്ചിൽ കേൾക്കാമത്രേ.
വത്സല, വരുന്നതൊക്കെ വായിക്കാതെ കീറിക്കളയും. മറിയം, വായിച്ചുകഴിഞ്ഞു കീറിക്കളയും , എന്നിട്ട് അവ പിന്നെയും കൂട്ടിച്ചേർക്കാൻ പരിശ്രമിക്കും. അവളുടെ ഉടഞ്ഞു പോയ മനസും അവളിതുപോലെ കൂട്ടിയിണക്കാൻ ശ്രമിക്കാറുണ്ടാവുമോ?
കത്തുകൾക്ക് മുത്തം കൊടുക്കുന്ന പാറു. അവയെ കെട്ടിപിടിച്ചു കരയുന്ന സീനത്ത് . അങ്ങനെ പലതരം വികാരപ്രകടനങ്ങൾ. ആ കൂട്ടത്തിൽ ആരും കത്തെഴുതാൻ ഇല്ലാത്ത ഈ ഞാനും.
രാധേച്ചിയുടെ കത്ത് കൊടുക്കാൻ ചെന്നപ്പോളാണ് അവളെ കണ്ടത്. അയഞ്ഞു തൂങ്ങിയ ഡ്രെസ്സിനുള്ളിൽ മെലിഞ്ഞുണങ്ങിയ ദേഹം. കാലുകൾ ചേർത്തുപിടിച്ചു മുട്ടിന്മേൽ തലയും വെച്ച് കുനിഞ്ഞിരിക്കുന്നു.
"ആഹാ , രാധേച്ചിക്ക് കൂട്ടായല്ലോ. രാത്രിയില് മിണ്ടാനും പറയാനും ആരുമില്ലെന്ന പരാതിത്തീർന്നില്ലേ. ഏതാ ടിക്കറ്റ് - കൊല , ചതി, മോഷണം?"
"ആർക്കറിയാം , വന്നതുമുതൽ ഈ ഇരിപ്പാ. " പിന്നെ സ്വരമൊന്ന് താഴ്ത്തി , "വയറ്റിലുണ്ട്, അതുകൊണ്ടു ഭാരിച്ച പണിയൊന്നും കൊടുകേണ്ടായെന്നാ തങ്കമ്മസാറ് പറഞ്ഞത്."
മുഖമുയർത്തി അവളെന്നെ നോക്കി. വിവരണാതീതമായൊരു വികാരം ആ കുഴിഞ്ഞു തളര്ന്ന കണ്ണുകളിൽ ഞാൻ കണ്ടു. ആഗ്നേയഗിരിയുടെ ഗർഭത്തിൽ നിന്നും നുരഞ്ഞുപൊങ്ങാൻ വെമ്പുന്ന ദ്രവശില പോലെ തീകഷ്ണം? രക്തം വാർന്നൊഴുകുന്ന ഹിമപിണ്ഡം പോലെ ശൈത്യം? ശിലാമയമായ നിര്വ്വികാരത? ആ നോട്ടമെന്നെ വല്ലാണ്ട് പിടിച്ചുലച്ചു. എന്തായിരിക്കും അവളുടെ ഉള്ളിലെ അലകടൽ ? ഞാൻ ഒന്നും പറയാതെ തിരിഞ്ഞു നടന്നു. ആ കണ്ണുകൾ എന്നെ പിന്തുടരുന്നത് ഞാൻ അറിഞ്ഞു.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ കഥയുടെ ഭാഗങ്ങൾ ആരോക്കെയോ പറഞ്ഞു കുറേശ്ശയായി പുറത്തുവന്നു. പേര് സെലീന . വയസ് 27 . സ്ഥലം മേപ്പാടിക്കടുത്തെവിടെയോ. ഭർത്താവിന്റെ മരിച്ചുപോയ ആദ്യ ഭാര്യയിലുള്ള, പന്ത്രണ്ടു വയസുള്ള മകളെ , കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതിന്നായിരുന്നു ശിക്ഷ. വക്കീലിനോടോ കോടതിയിലോ യാതൊരുതരത്തിലുള്ള വിശദീകരണമോ ന്യായീകരണമോ അവൾ പറഞ്ഞതായി ആർക്കും അറിവില്ല. ഇറ്റ് വാസ് ആൻ ഓപ്പൺ ആൻഡ് ഷട്ട് കേസ്.
നാൾ ചെല്ലുംതോറും അവളുടെ വയർ വീർത്തുവരികയും ശരീരം ശോഷിക്കുകയും ചെയ്തു. ആരോടും ഒന്നുംമിണ്ടാതെ, ഉള്ളിലെ കൊടുങ്കാറ്റിനോട് ഒറ്റയ്ക്ക് പട വെട്ടുന്നത് പോലെ. മിക്കപ്പോഴും മുഖം കുനിച്ചു നഖങ്ങൾ നോക്കിയിരുന്നു.
മാസം തികഞ്ഞപ്പോൾ പിള്ളയും മറുപിള്ളയും പുറന്തള്ളപ്പെട്ടു. മൂന്നാം നാൾ ആശുപത്രിയിൽ നിന്ന് തിരിച്ചു അഴികൾക്കുള്ളിലേക്ക്. ദ്രവശില പിന്നെയും ഗർഭത്തിൽ തന്നെ. ആ പെൺകുഞ്ഞിനെയൊന്നു എടുക്കാനോ മുലകൊടുക്കണോ അവൾ തയ്യാറായില്ല.
അവൾ കാൽനഖങ്ങളിൽ സമസ്യകളുടെ സമാധാനം തിരഞ്ഞു. കുഞ്ഞു വിശന്ന് നിലവിളിച്ചു.
രാവിലെ രാധേച്ചിയുടെ നിലവിളികേട്ടാണ് ഞങ്ങൾ ഓടിയെത്തിയത്. പാതി തുറന്ന ചേതനയറ്റ ചുണ്ടുകൾ അപ്പോഴും ഒരിറ്റ് അമ്മിഞ്ഞ കേഴുംപോലെ. കഴുത്തിലെ വിരൽപാടുകൾക്ക് നിഗൂഢതയുടെ ചുവപ്പ്. നഖം നോക്കിയിരിക്കുന്ന സെലീന.
അന്നും തിങ്കളാഴ്ചയായിരുന്നു.
Subscribe to:
Posts (Atom)




