Total Pageviews

Monday, September 12, 2016

കവിത : വേർപാടിൻ കയം


ജിഷ്ണു രാഘവൻ.

എന്തുകൊണ്ടോ മനസിനെ ഒരുപാട് പിടിച്ചുകുലുക്കിയ ഒരു സെലെബ്രിറ്റി വേർപാട്. മകനെയും മകൻ കൂടെയുണ്ടാകുമായിരുന്ന നാളെകളെയും നഷ്ടപെട്ട ഒരച്ഛനെ കണ്ടതിനു ശേഷം പ്രക്ഷുബ്ധമായ മനസ് കുറിച്ചിട്ട വരികളാണ്. പദധനഹീനത ലേശമുണ്ടോയെന്നൊരു ശങ്ക.

കവിത : വേർപാടിൻ കയം
******************************

നിൻ പൂമുഖവാതലിൻ പടിക്കെലെന്തു ശൂന്യത.
മുറ്റത്തെ കോണിലെ ചെമ്പകത്തിനെന്തു നിശ്ചലത.

ചുടുകട്ടയിൽ തീർത്ത ചിത്രകൂടത്തിനുള്ളിൽ,
വളഞ്ഞു കേറുന്ന ഗോവണിക്ക് അങ്ങേതലം,
നിൻ മുറിയുടെ വിശാലതക്കെന്തു  മൗനം.

ഈരണ്ട്‌ ജോഡി നയനങ്ങൾ തിരയുന്നു നിന്നെ,
ആ മലർ മന്ദഹാസം ഒരു വേള ദർശിക്കുവാൻ.

ഈരണ്ട്‌ ജോഡി കർണ്ണങ്ങൾ കാതോർക്കുന്നു നിനക്കായി,
ആ ശബ്ദ സൗകുമാര്യം ഒരു വേള ശ്രവിക്കുവാൻ.

ഈരണ്ട്‌ ജോഡി കരങ്ങൾ തേടുന്നു നിന്നെ,
ആ സൂര്യ തേജസ് ഒരു വേള പുണരുവാൻ.

ജനകന്റെ അശ്രുസ്മിതങ്ങൾക്കു അഗ്നിയോളം ഉണ്ടല്ലോ താപം,
ജനനി തൻ മിഴിദളങ്ങൾക്കു കടലോളം ഉണ്ടല്ലോ ആഴം.

നീ തീർത്ത കയത്തിൻ  ഗഹനമേതുമറിയാതെ,
നിൻ മോക്ഷ പ്രാപ്തിയിൽ തേടുന്നു വൃഥാ അവർ,
അലഭ്യമാം നിതാന്ത ശാന്തിതീരം.

No comments:

Post a Comment