എമിറേറ്റ്സ് ഫസ്റ്റ് ക്ളാസ്സ് ക്യാബിന്റെ പരസ്യ ഫ്ലക്സ് ഒരുപാട് നേരം നോക്കി നിന്നതിനു ശേഷം പാത്തു ചോദിച്ചു, "ഇങ്ങനെയൊക്കെ ഉണ്ടോ അമ്മേ പ്ലെയിനുള്ളിൽ ?"
ഞാൻ : "അത് ഫസ്റ്റ് ക്ലാസ്സാ പാത്തു കുട്ടി. അവിടെ ഇങ്ങനെയൊക്കെയാ."
പാത്തു : "നമ്മൾക്കെന്നാ അമ്മേ ഫസ്റ്റ് ക്ലാസ്സിൽ പോകാൻ പറ്റുന്നെ?"
ഞാൻ : "നിന്റെ അച്ഛന് ലോട്ടറി അടിക്കുമ്പോൾ."
പാത്തു : പ്ലിങ്!!
അച്ഛൻ : "അച്ഛൻ ഒരു പാവമാ പാത്തൂസ്. അച്ഛന് ലോട്ടറിയൊന്നും അടിച്ചിട്ടില്ല ഇതുവരെ."
ഞാൻ : " അങ്ങനെ പറയാൻ വരട്ടെ. രണ്ടായിരത്തിനാല് മെയ് മാസം രണ്ടാം തീയതി നിനക്കൊരു ലോട്ടറി അടിച്ചത് അങ്ങ് മറന്നു പോയോ?"
അച്ഛൻ : പ്ലിങ് !!
പാത്തു : "അങ്ങനെ ആണെകിൽ രണ്ടായിരത്തിയഞ്ചു ജനുവരി ഇരുപത്തിരണ്ടിനു അച്ഛന് വേറെയൊരു ലോട്ടറിയും അടിച്ചല്ലോ".
അച്ഛനും അമ്മയും : ഡബ്ബിൽ പ്ലിങ് !!!
No comments:
Post a Comment