Total Pageviews

Tuesday, September 13, 2016

കഥ : ലേ പുള്ളിക്കാരൻ


"ടീ...."

"മ്മ്"

"എന്റെ ബർത്തഡേക്  നീ എനിക്ക് എന്താ തരാൻ പോണേ?"

"ങേ ....?"

"ആ മൊബൈലിൽ കുത്തുന്നത് നിർത്തിയിട്ടു ഞാൻ പറയുന്നത് ഒന്ന് കേൾക്കാമോ സാറ്?"

"ങേ.....ഹ...എന്താ പറഞ്ഞേ?"

"എന്റെ ബർത്തഡേ.....അതിന്നു നീ എന്തോ തരാമെന്നു പറഞ്ഞിരുന്നല്ലോ ?"

"ഹെന്ത് ? ഓ .. ബർത്തഡേ. പതിവൊന്നും തെറ്റിക്കണ്ട  ഒരു ബിരിയാണി വെച്ചു  തന്നേകാം."

"അങ്ങനെയല്ലലോ നീ  എന്നോട്  ഒഴാഴച്ച മുമ്പ് പറഞ്ഞത് . നീ പറഞ്ഞിട്ടല്ലേ നിന്റെ ഒണക്ക ഫേസ്ബുക് പോസ്റ്റൊക്കെ ഞാൻ കുത്തിയിരുന്ന് ലൈകുന്നത് ? അതും മലയാളം ഒരക്ഷരം പോലും വായിക്കാൻ അറിഞ്ഞൂടാത്ത ഈ ഞാൻ."

"ഹീ ...ഹീ ....ചേതമില്ലാത്ത ഉപകാരമല്ലേ ചക്കരേ. നീ ചുമ്മാ ലൈക്കിക്കോ".

"ഹേഡീ .....ഭാര്യമാരായാൽ പറഞ്ഞ വാക്കിന് വില വേണം. അല്ലാതെ അച്ചുമാമക്കിട്ടു അവന്മാര് താങ്ങിയതു പോലെ എനിക്കിട്ടു വെച്ചാലുണ്ടാലോ....."

"സത്യമായിട്ടും എനിക്ക് ഓർമയില്ല ....എന്ത് തരാമെന്നാ പറഞ്ഞേ?"

"നോട്ട് സെവൻ "

കമ്പിളി പോതപ്പ്!!!! കമ്പിളി പോതപ്പ്!!!!

"നാണമില്ലേ ഹേ മനുഷ്യാ .....സ്വന്തം ഫാര്യയെ ഇമോഷണലി ബ്ലാക്മെയ്ൽ ചെയ്യുന്നോ?

ഒരു ഓഞ്ഞ ലൈക്കിനു പകരം നോട്ട് സെവാനോ? ഉളുപ് വേണമെടാ ഉളുപ്പ്...."

"ങേ ഹേ....എന്നാലേ നീ പോസ്റ്റുന്നതൊക്കെ  ഒരൊറ്റ കുഞ്ഞുപോലും വായിക്കാതെ പണ്ടാരമടങ്ങി പാളീസായി പോട്ടെ".

"ങേ...അങ്ങനെയായോ. എന്നെ പറഞ്ഞാമതിയെല്ലോ , ഒന്നേയുള്ളുവെന്നുവെച്ചു ലാളിച്ചു വഷളാക്കിയതിന്റെ കുഴപ്പമാ. ഒന്നേ ഉള്ളുവെങ്കിൽ ഉലക്ക വെച്ചടിക്കണമെന്നാ ചൊല്ല്"

"ഇത് മക്കളെക്കുറിച്ചുള്ള പഴഞ്ചൊല്ലലേ...."

"ഭർത്താക്കന്മാർക്കും അപ്പ്ളിക്കബിലാ  .........ഒന്നുമില്ലെങ്കിൽ എത്ര പ്രാവശ്യം ഞാൻ നിനക്ക് വി- ലുക്കപ്പും  ഹെച് -ലുക്കപ്പും ഒക്കെ പറഞ്ഞു തന്നിരിക്കുന്നു......സ്മരണ വേണമെടാ സ്മരണ".

"വെറുതെ അല്ലലോ.......നിന്റെ ഡ്രൈവറു പണിചെയ്യുന്നില്ലേ ദിവസവും. കൃത്യമായിട്ട് ഓഫീസിൽ കൊണ്ടാക്കി വിളിച്ചുകൊണ്ടുവരുന്നില്ലേ?”

"വലിയ ആനക്കാര്യമായിപ്പോയി. അത് ചെയ്യ്യാൻ നീ ബാധ്യസ്ഥക്കോസ്തനാണ്."

"പോടീ ...എനിക്ക് നോട്ട് സെവൻ വേണ്ട. നാളെ മുതൽ ഓഫീസിൽ  നടന്നു പോയാ മതി."

"ഹും"

"ഹും".

പത്തുമിനുട്ടിന്  ശേഷം......

"എടാ......നമ്മുക്ക് നാളെ നേരത്തെ പോണം കേട്ടോ......7:30 ക്ക് ഒരു മീറ്റിങ്ങുണ്ട്."

ഇനിയും ഈ കഥ തുടർന്നാൽ അവർത്തനവിരസതയുടെ പല അവസ്ഥാന്തരങ്ങളിൽ കൂടി നമുക്ക് സഞ്ചരിക്കേണ്ടി വരും. അതിനാൽ വിരാമാം ഇവിടെ ആയിക്കോട്ടെ.

No comments:

Post a Comment